‘റമ്പാന്‍’; ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ റിലീസായ്

കാത്തിരിപ്പിനൊടുവല്‍ ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ചു. ‘റമ്പാന്‍’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നടന്‍ ചെമ്പന്‍ വിനോദ് ആണ്. ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് ടൈറ്റില്‍ മോഷന്‍ പോസ്റ്ററില്‍ നിന്നും വ്യക്തമാകുന്നത്.

കയ്യില്‍ തോക്കും ചുറ്റികയുമായി കാറിന് മുകളില്‍ നില്‍ക്കുന്ന മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം. 2024ല്‍ റമ്പാന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രം 2025 വിഷു റിലീസ് ആയി തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വിദേശത്തടക്കം ഷെഡ്യൂളുകള്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെമ്പോസ്‌കി മോഷന്‍ പിക്‌ചേര്‍സ്, എയ്ന്‍സ്റ്റീന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. വിഷ്ണു വിജയ് ആണ് സംഗീതം. കോസ്റ്റ്യൂം മാഷര്‍ ഹംസ. മേക്കപ്പ് റോണക്‌സ് സേവ്യര്‍. എഡിറ്റിങ് വിവേക് ഹര്‍ഷന്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.

Top