ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള രാമസേതു മനുഷ്യ നിർമ്മിതം ; അമേരിക്കന്‍ ചാനല്‍

ന്യൂഡല്‍ഹി : ശ്രീലങ്കയിലെ മാന്നാർ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടക്ക് നാടയുടെ ആകൃതിയിൽ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഉയർന്ന പ്രദേശമാണ്‌ രാമസേതു.

കടലില്‍ സ്ഥിതി ചെയ്യുന്ന ഈ രാമസേതു മനുഷ്യ നിര്‍മിതമാണെന്ന് അമേരിക്കന്‍ ചാനല്‍. അമേരിക്കയിലെ ഒരു സയൻസ് ചാനലാണ് ഇതു സംബന്ധിച്ച വാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ചാനല്‍ റിലീസ് പുറത്തു വിട്ട പ്രമോഷണല്‍ വീഡിയോയില്‍ രാമസേതു മനുഷ്യ നിർമ്മിതമാണെന്നും, സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും വിശദീകരിക്കുന്നുണ്ട്.

ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരമുള്ള ഈ രാമസേതു സത്യമാണോയെന്നും , രാമസേതു സത്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നതെന്നും പ്രമോ വീഡിയോ പറയുന്നു.

സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ രാമസേതു സ്വാഭാവികമായി ഉണ്ടായതല്ലെന്നും മനുഷ്യൻ നിർമ്മിച്ചതാണെന്നും വീഡീയോ അവകാശപ്പെടുന്നു.

രാമസേതു 5000 വര്‍ഷങ്ങള്‍ക്ക് മുൻപ് നിർമ്മിക്കപ്പെട്ടതാകാമെന്നും, അക്കാലത്തു ഇത്തരത്തിൽ ഒരു പാലം നിർമ്മിക്കുന്നത് അത്ഭുതമായ പ്രവർത്തിയായി കണക്കാക്കാമെന്നും അമേരിക്കന്‍ ചാനല്‍ സൂചിപ്പിക്കുന്നു.

പാലത്തിൽ കാണപ്പെടുന്ന പാറകള്‍ക്ക് 7000 വര്‍ഷത്തെ പഴക്കമുണ്ട്. എന്നാൽ അതിനുമുകളില്‍ കാണപ്പെടുന്ന മണലിന് 4,000 വര്‍ഷത്തെ പഴക്കമേയുള്ളുവെന്നും പാലത്തിലെ പാറകള്‍ക്കിടയില്‍ മണല്‍ അടിഞ്ഞുകൂടിയതാണെന്നുമാണ് ശാസ്ത്രജ്ഞര്‍ വാദിയ്ക്കുന്നത്.

Top