സരോജിനി നായിഡുവിന്റെ ജീവിതം സിനിമായാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

സ്വാതന്ത്യ സമരസേനാനിയായിരുന്ന സരോജിനി നായിഡുവിന്റെ ജീവിതം സിനിമായാകുന്നു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന രാമാനന്ദ് സാഗറിന്റെ രാമായണയില്‍ സീതയായി വേഷമിട്ട നടി ദീപിക ചിഖ്‌ലിയയാണ് ചിത്രത്തിലെ നായിക.

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ദീപിക തന്നെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. സരോജിനിയെന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ആകാശ് നായിക്കും ധീരജ് മിശ്രയും ചേര്‍ന്നാണ്. സ്വാതന്ത്യത്തിന്റെ നായികയുടെ ഇതുവരെ പറയാത്ത കഥയെന്നാണ് സിനിമയുടെ ടാഗ് ലൈന്‍. റോയല്‍ ഫിലിം മീഡിയയുടെ ബാനറില്‍ കാനു ഭായ് പട്ടേലാണ് സിനിമ നിര്‍മിക്കുന്നത്.

സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ധീരജ് മിശ്രയും യശോമതി ദേവിയും ചേര്‍ന്നാണ്.

Top