രാമായണവും മഹാഭാരതവും ഷാരൂഖാന്റെ സര്‍ക്കസും; പുനസംപ്രേക്ഷണം ചെയ്യാനൊരുങ്ങി ഡിഡി

ന്യൂഡല്‍ഹി: രാമായണത്തിനും മഹാഭാരതത്തിനും പുറമേ ഷാരൂഖ് ഖാന്റെ ആദ്യ സീരിയല്‍ ലോക്ക് ഡൗണ്‍ കാലത്ത് പുനസംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശന്‍. 1989ല്‍ സംപ്രേക്ഷണം ചെയ്ത സര്‍ക്കസ് എന്ന സീരീസ് ആണ് പുനസംപ്രേക്ഷണം ചെയ്യുന്നത്. ഈ സീരിയലിലൂടെയാണ് ഷാരൂഖ് ഖാന്‍ സിനിമാ രംഗത്തെത്തിയത്. ഞായറാഴ്ച 8 മണി മുതല്‍ അസീസ് മിര്‍സയുടെ ഈ സീരീസ് വീണ്ടും കാണാന്‍ കഴിയും. അസീസ് മിര്‍സയും കുന്ദന്‍ ഷായുമാണ് സീരീസിന്റെ സംവിധായകര്‍.

രാമായണം പുനസംപ്രക്ഷണം ചെയ്യുമെന്ന വിവരം കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. ജനങ്ങളുടെ ആവശ്യപ്രകാരമാണ് പുനസംപ്രക്ഷണമെന്നാണ് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്. രാമായണം ശനിയാഴ്ച മുതലായിരിക്കും സംപ്രേക്ഷണം ആരംഭിക്കുക. രാവിലെ 9 മണി മുതല്‍ 10 മണിവരെയും, രാത്രി 9 മണിമുതല്‍ 10 മണിവരെയും ഡിഡി നാഷണലില്‍ ആയിരിക്കും രാമായണം സീരിയല്‍ സംപ്രക്ഷേപണം ചെയ്യുക.

Top