ramapuram harthal siport sudheeran

കോട്ടയം: കോട്ടമല പാറമട വിഷയത്തില്‍ രാമപുരം പഞ്ചായത്തിലെ ഹര്‍ത്താലിനു പിന്തുണയറിയിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍.

സമാധാനപരമായി സമരം ചെയ്തവരെ ജയിലിലടച്ചത് അപലപനീയമാണെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു.

വില്ലേജ് ഓഫീസ് ഉപരോധിച്ചതിനും ആര്‍ഡിഒയെ തടഞ്ഞതിനുമാണ് വൈദികനുള്‍പ്പെടെയുള്ള 25പേരെ ജയിലിലടച്ചത്.

കുറിഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. തോമസ് ആയിലുകുന്നേലുള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.

Top