‘രാമന്റെ പുത്രന് ബി.ജെ.പിയുടെ വോട്ടുകള്‍ ലഭിച്ചു; എം.ബി രാജേഷ്

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ യു.ഡി.എഫിന് വിജയിക്കാനായത് ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപം പുത്രന് വോട്ടായി മാറിയതുകൊണ്ടെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപം പുത്രന് വോട്ടായി മാറിയെന്ന് മന്ത്രി എം.ബി രാജേഷ്. രാമന്റെ മകന് ബി.ജെ.പിയുടെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. സി.പി.ഐഎം വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സൂക്ഷമമായി പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നും മന്ത്രി പറഞ്ഞു.

53 വര്‍ഷമായി യു.ഡി.എഫിന്റെ മണ്ഡലമാണ് പുതുപ്പള്ളി. അത് അവര്‍ ഇത്തവണയും കൂടിയ ഭൂരിപക്ഷത്തില്‍ പിടിച്ചു. യു.ഡി.എഫിന്റെ രാഷ്ട്രീയ വോട്ട്,ഉമ്മന്‍ചാണ്ടിയോടുള്ള സഹതാപ വോട്ട്, ബി.ജെ.പിയുടെ കുറഞ്ഞ വോട്ട് തുടങ്ങിയ മൂന്ന് ഘടകങ്ങളാണ് പുതുപ്പള്ളിയില്‍ നിര്‍ണായകമായതെന്നും എം.ബി രാജേഷ് പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പാകുമ്പോള്‍ തോല്‍വിയും ജയവും ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പുതുപ്പള്ളിയിലെ എല്‍ഡിഎഫിന്റെ തോല്‍വിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 53 വര്‍ഷക്കാലമായി യുഡിഎഫ് ജയിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളിയിലേത്.ഉമ്മന്‍ ചാണ്ടി ജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ്.ഉമ്മന്‍ ചാണ്ടി ജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ്. അതേപോലെയാണ് തൃക്കാക്കരയിലും നടന്നത്. തെരെഞ്ഞെടുപ്പാകുമ്പോള്‍ തോല്‍വിയും ജയവും ഉണ്ടാകാം. സഹതാപ തരംഗം കൂട്ടുമ്പോള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കേണ്ടതാണെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

 

Top