Raman Rakhav- first look poster released

നവാസുദ്ദീന്‍ സിദ്ദീഖി ടൈറ്റില്‍ റോളിലെത്തുന്ന അനുരാഗ് കശ്യപിന്റെ പുതിയ ചിത്രം രമണ്‍ രാഘവ് 2.0യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

1960കളില്‍ മുംബൈയെ വിറപ്പിച്ച പരമ്പര കൊലയാളിയായിരുന്ന രമണ്‍ രാഘവന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് അനുരാഗ് കശ്യപ് ചിത്രമൊരുക്കുന്നത്.

മസാനിലൂടെ ശ്രദ്ധേയനായ വിക്കി കുശാലാണ് മറ്റൊരു കഥാപാത്രമായ പോലീസുകാരനെ അവതരിപ്പിക്കുന്നത്. ജൂണ്‍ 24നാണ് ചിത്രം തിയേറ്ററുകളിലെത്തുക. 1987ല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച രമണ്‍ രാഘവ് 1995ല്‍ മരണമടഞ്ഞു.

രമണ്‍ രാഘവിന്റെ ജീവിതത്തെ ആസ്പദമാക്കി തമിഴ് സംവിധായകന്‍ ഭാരതി രാജ 1978ല്‍ ഗപ്പു റോജാക്കള്‍ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. അന്ന് രമണ്‍ രാഘവായി അഭിനയിച്ചത് കമല്‍ഹാസനായിരുന്നു. ശ്രീദേവിയായിരുന്നു ചിത്രത്തിലെ നായിക.

ഈ ചിത്രം പിന്നീട് റെഡ് റോസസ് എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്തിരുന്നു. രാജേഷ് ഖന്നയും പൂനം ധില്ലനുമായിരുന്നു മുഖ്യവേഷത്തില്‍.

Top