കണക്കു ‘തീർക്കാൻ’ രാമൻപിള്ളയ്ക്കും സുവർണ്ണാവസരം, വിചാരണ ‘പൊടിപാറും’

ടിയെ ആക്രമിച്ച കേസിൽ ഹണി എം വർഗീസ് തന്നെ വിചാരണ കോടതി ജ‍‍ഡ്ജിയായി തുടരുമെന്ന ഹൈക്കോടതി ഉത്തരവ് അതിജീവതയ്ക്ക് വൻ തിരിച്ചടി. അതിജീവതയ്ക്കു വേണ്ടി കോടതിയിൽ ഹാജരാവുന്ന പുതിയ പബ്ലിക് പ്രോസിക്യൂട്ടർ അജകുമാറിനും, ഹൈക്കോടതി തീരുമാനം പുതിയ പരീക്ഷണമാകും. വിചാരണ കോടതി ജഡ്ജിയെ ഉൾപ്പെടെ ചാനൽ ചർച്ചകളിൽ നിശിതമായി വിമർശിച്ച അഭിഭാഷകനാണ് അജകുമാർ. അദ്ദേഹത്തിന് അതേ ജഡ്ജിക്ക് മുന്നിൽ തന്നെയാണ് ഇനി വാദങ്ങൾ ഉയർത്തേണ്ടി വരിക. ചാനൽ ചർച്ചകളിൽ എന്തും വിളിച്ചു പറയുന്നതു പോലെ കോടതിയിൽ വിളിച്ചു പറയാൻ പറ്റില്ല. ദിലീപിനെതിരെ അജകുമാർ ഉൾപ്പെടെയുള്ളവർ ചാനൽ ചർച്ചകളിൽ സ്വീകരിച്ച നിലപാടിനെ വിചാരണ വേളയിൽ ചോദ്യം ചെയ്യാനാണ് ദിലീപിന്റെ അഭിഭാഷകരും തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, ശക്തമായ വാദ പ്രതിവാദങ്ങൾ ഉറപ്പായിരിക്കുകയാണ്. അജകുമാർ തന്നെ പ്രോസിക്യൂട്ടറായി വന്നത് ‘നന്നായി’ എന്ന നിലപാടിലാണ് ദിലീപിന്റെ അഭിഭാഷകർ. ഈ അഭിഭാഷകർക്കെതിരെയും രൂക്ഷ വിമർശനമാണ് അജകുമാർ ചാനൽ ചർച്ചകളിൽ നടത്തിയിരുന്നത്. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ രാമൻപിള്ളയ്ക്കും സഹപ്രവർത്തകർക്കും എതിരായിരുന്നു വിമർശനം. ഇങ്ങനെ സകല അതിരും കടന്ന് വിമർശിച്ച അജകുമാറിന് രാമൻപിള്ളയുടെ നാവിന്റെ ചൂടും ഇനി അനുഭവിക്കേണ്ടി വരും. അതാണ് വിചാരണ തുടങ്ങുന്നതോടെ ഇനി സംഭവിക്കാൻ പോകുന്നത്. ഇതു പോലെ അതിജീവതയ്ക്കു വേണ്ടി എന്ന പേരിൽ ചാനൽ ചർച്ചകളിൽ പങ്കെടുത്ത്, വിചാരണ കോടതി ജഡ്ജിയെയും ദിലീപിന്റെ അഭിഭാഷകരെയും രൂക്ഷമായി വിമർശിച്ച മറ്റ് രണ്ടു അഭിഭാഷകർ മിനിയും ആശ ഉണ്ണിത്താനുമാണ്. ഇതിൽ മിനിയാണ് വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവതയ്ക്കു വേണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ, അടിസ്ഥാന രഹിതമായ ആരോപണം ജഡ്ജിക്കെതിരെ ഉന്നയിച്ചാൽ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഹൈക്കോടതി നൽകിയിരുന്നത്.

ഈ തിരിച്ചടിക്കു പിന്നാലെയാണ് വിചാരണ കോടതി ജഡ്ജി, പുരുഷനായാലും പ്രശ്നമില്ല ഹണി എം വർഗ്ഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ, ഈ ആവശ്യവും ഹൈക്കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്.

ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവും ഹൈക്കോടതി പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും രേഖാമൂലമാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍‍‍ഡ്ജിയായ ഹണി എം വർഗീസിനെ തന്നെ ആക്രമിച്ച കേസിന്റെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത മുന്നോട്ട വന്നതിനെതിരെ, അഭിഭാഷകർക്കിടയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇത്തരം ആവശ്യം എന്തടിസ്ഥാനത്തിലാണ് ഉന്നയിക്കുന്നതെന്നാണ് അഭിഭാഷകർ ചോദിക്കുന്നത്.

എറണാകുളം സി ബി ഐ കോടതി ജഡ്ജിയായി ഹണി എം വർഗീസ് പ്രവർത്തിക്കുന്നതിനിടെയാണ് വനിതാ ജ‍ഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ ഹണി എം വർഗീസിനെ തന്നെ വിചാരണച്ചുമതല ഏൽപിച്ചിരുന്നത്. പിന്നീട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും, സി ബി ഐ കോടതിയിൽ നടന്നുവന്ന വിചാരണ തുടരുകയാണുണ്ടായത്.

സിബിഐ കോടതിയിൽ പുതിയ ജ‍ഡ്ജിയേയും അന്ന് നിയമിച്ചിരുന്നില്ല. എന്നാൽ അടുത്തയിടെ സിബിഐ കോടതി മൂന്നിന് പുതിയ ജഡ്ജിയെ നിശ്ചയിച്ച് ഹൈക്കോടതി ഉത്തരവിറക്കുകയുണ്ടായി ഇതോടെയാണ് കേസ് നടത്തിപ്പ് ഹണി എം വർഗീസിന്‍റെ ചുമതലയിലുളള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നത്. ഹണി.എം വർഗ്ഗീസിൽ നിന്നും കേസ് മാറ്റണമെന്ന അതിജീവതയുടെ ആവശ്യം തള്ളപ്പെട്ടത് പ്രോസിക്യൂഷനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. മുൻപ് രണ്ട് പ്രോസിക്യൂട്ടർമാരാണ് ഓരോ ന്യായങ്ങൾ പറഞ്ഞ് പാതി വഴിയിൽ രാജിവച്ചിരുന്നത്. മൂന്നാമതായാണ് അജകുമാർ ഇപ്പോൾ എത്തിയിരിക്കുന്നത്.

Top