കിടിലന്‍ മേക്കോവറുമായി ദിലീപ് എത്തുന്നു; റിലീസിങ്ങിനൊരുങ്ങി രാമലീല

വാഗതനായ അരുണ്‍ഗോപിയുടെ സംവിധാനത്തില്‍ സച്ചി തിരക്കഥ രചിക്കുന്ന ദിലീപ് ചിത്രം രാമലീല ജൂലൈയില്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. പൂര്‍ണമായും ഒരു കിടിലന്‍ മേക്കോവറിലായിരിക്കും ദിലീപ് എത്തുക എന്നാണ് അടുത്ത ഇതിവൃത്തങ്ങള്‍ അറിയിക്കുന്നത്.

സാധാരണ ദിലീപ് ഒപ്പിട്ട കോമഡി എന്റര്‍ടെയ്‌നറുകളില്‍ നിന്നും വ്യത്യസ്തമായി വളരെ ശക്തമായ ഒരു പ്രമേയവുമാണ് രാമലീല എത്തുന്നത്.

കേരളത്തിലെ സമകാലിക രാഷ്ട്രീയരംഗത്തെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്‌

ദിലീപിന്റെ കഥാപാത്രമായ രാമനുണ്ണി ഒരു അഭിഭാഷകനാണ്. തന്റെ വക്കീല്‍ ജീവിതം ഉപേക്ഷിച്ച് നിര്‍ബന്ധിതമായ ചില സാഹചര്യങ്ങളില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതാണ് കഥ.

രാമനുണ്ണിയുടെ അമ്മ സഖാവ് രാഗിണിയും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാഗിണിയായി രാധിക ശരത് കുമാര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്.

പ്രയാഗ മാര്‍ട്ടിന്‍, രണ്‍ജി പണിക്കര്‍, സലിം കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങള്‍.

മുളകുപാടം ഫിലിംസിനു വേണ്ടി ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top