അയോധ്യയുടെ കാര്യത്തിൽ മോദിയിൽ പൂർണ പ്രതീക്ഷ: രാമക്ഷേത്ര ട്രസ്റ്റ് മേധാവി

അയോധ്യ: 2020ല്‍ രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുന്നതോടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള വഴിയൊരുങ്ങുമെന്ന് അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് തലവന്‍ ഡോ.രാം വിലാസ് വേദന്തി. രാമക്ഷേത്രം നിര്‍മ്മിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ പൂര്‍ണ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പും രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കില്‍ സന്യാസി സമൂഹം യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കും രാഹുല്‍ ഗാന്ധിയെ ഭരണം ഏല്‍പിച്ചാല്‍ നെഹ്‌റു മുറിച്ച പോലെ ഇന്ത്യയെ വീണ്ടും വിഭജിക്കും എന്നും ഡോ.രാം വിലാസ് വേദന്തി ഗുരുജി പറഞ്ഞു.

ശബരിമല ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കണമെന്നും ശബരിമല അതോറിറ്റി രൂപീകരിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Top