ഈദുല്‍ ഫിത്തര്‍; സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണില്‍ ഇളവ്

തിരുവനന്തപുരം: പെരുന്നാള്‍ പ്രമാണിച്ച് നാളെ സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബേക്കറി, തുണിക്കടകള്‍, ഫാന്‍സി സ്‌റ്റോറുകള്‍ എന്നിവ രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

ഇറച്ചി, മത്സ്യക്കടകള്‍ എന്നിവ രാവിലെ 6മുതല്‍ ഉച്ചയ്ക്ക് 11 വരെ തുറക്കാം. ബന്ധു വീടുകള്‍ സന്ദര്‍ശിക്കാന്‍ അന്തര്‍ ജില്ലാ യാത്രകള്‍ നടത്താവുന്നതാണ്. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.

സാമൂഹ്യ അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ബ്രേക്ക് ദി ചെയിന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

Top