നാളെ കേരളത്തില്‍ റംസാന്‍ വ്രതം തുടങ്ങും; പരപ്പനങ്ങാടിയില്‍ മാസപ്പിറവി കണ്ടു

കോഴിക്കോട്: സംസ്ഥാനത്ത് നാളെ റംസാന്‍ ഒന്ന്. മലപ്പുറം പരപ്പനങ്ങാടി ബീച്ചിലാണ് മാസപ്പിറവി കണ്ടത്. നാളെ റംസാന്‍ ഒന്നായിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. റംസാന്‍ ഒന്ന് ഞായറാഴ്ചയായി കണ്ട് ഒരു മാസത്തോളമാണ് ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസത്തില്‍ വ്രതമെടുക്കുന്നത്.

ഇന്നലെ മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ ഇന്ന് റംസാന്‍ വ്രതത്തിനു തുടക്കമായിരുന്നു. സുദൈറില്‍ ആണ് മാസപ്പിറവി കണ്ടത്. യുഎഇയിലും ഇന്നായിരുന്നു റംസാന്‍ വ്രതം ആരംഭിച്ചത്.
ഇന്നലെ മാസപ്പിറവി ദൃശ്യമല്ലാത്തതിനാല്‍ ഒമാനില്‍ ഇന്ന് ശഹബാന്‍ 30 പൂര്‍ത്തീകരിച്ച് നാളെയായിരിക്കും റംസാന്‍ ഒന്ന് എന്ന് മാസപ്പിറവി നിര്‍ണയത്തിനുള്ള പ്രധാന സമിതി അറിയിച്ചിരുന്നു. നാളെ കേരളത്തില്‍ റംസാന്‍ വ്രതം ആരംഭിക്കുമെന്ന് മുജാഹിദ് വിഭാഗം നേരത്തേ അറിയിച്ചിരുന്നു.

Top