റമദാന്‍ മാസത്തില്‍ ഉംറ തീര്‍ഥാടനം; വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

ജിദ്ദ: റമദാന്‍ മാസത്തില്‍ ഉംറ തീര്‍ഥാടനത്തിനും മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവേശിക്കാനും കൊവിഡ്  വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ അനുമതി നല്‍കൂ എന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. തവക്കല്‍നാ ആപ്പില്‍ വാക്‌സിന്‍ ലഭിച്ചവര്‍ എന്ന് രേഖപ്പെടുത്തിയവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഇതുപ്രകാരം ഫസ്റ്റ് ഡോസ് വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കും കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്കും പ്രവേശനം അനുവദിക്കും.

ഉംറയ്ക്ക് വരുന്നവരും മക്കയിലെയും മദീനയിലെയും രണ്ട് പള്ളികളില്‍ പ്രാര്‍ഥനയ്ക്കും സന്ദര്‍ശനത്തിനുമായി വരുന്നവരും ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പുകള്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ വരാന്‍ പാടുള്ളൂ എന്നും ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. ആപ്പില്‍ ലഭ്യമായ സമയം അനുസരിച്ച് മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ. കൊവിഡ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു സമയത്ത് നിശ്ചിത എണ്ണം ആളുകളെ മാത്രമേ അകത്ത് പ്രവേശിപ്പിക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.

Top