പൗരത്വ ഭേദഗതി നിയമം യുക്തിരഹിതവും അധാര്‍മികവും: രാമചന്ദ്ര ഗുഹ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം യുക്തിരഹിതവും അധാര്‍മികവും അനവസരത്തിലുള്ളതുമാണെന്ന് ഗുഹ പറഞ്ഞു.

“പൗരത്വഭേദഗതി നിയമം പ്രത്യക്ഷത്തില്‍ത്തന്നെ യുക്തിരഹിതമാണ്. ശ്രീലങ്കന്‍ തമിഴര്‍ നിമയത്തിന്റെ പരിധിയില്‍നിന്ന് പുറത്തായതിന് എന്തു കാരണമാണ് കാണിക്കാനുള്ളത്? നിയമം നടപ്പിലായാല്‍ മുസ്ലിങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരെ ഇത് കൂടുതല്‍ അരക്ഷിതത്വത്തിലാക്കും”, അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് യുവാക്കള്‍ തൊഴിലില്ലാതെ കഷ്ടപ്പെടുന്നു, രാജ്യം സാമ്പത്തിക തകര്‍ച്ചയിലേ്ക്ക് കൂപ്പ് കുത്തുന്നു, ഇത്തരം മോശാമായ സാഹചര്യത്തിലൂടെ രാജ്യം കടന്നു പോകുമ്പോള്‍ പൗരത്വം നിയമം പാസാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അനവസരിത്തിലായി പോയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് നിയമം പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും ഇല്ലങ്കില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്നും ഗുഹ മുന്നറിയിപ്പു നല്‍കി.

പൗരത്വ നിയമത്തിനെതിരെ തീര്‍ച്ചയായും പ്രതിഷേധം ഉണ്ടാകണമെന്നും എന്നാല്‍ അക്രമരഹിതമാകണം പ്രതിഷേധങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Top