‘രാമചന്ദ്ര ബോസ്& കോ’യും ഓണത്തിന് തിയറ്ററുകളിലേക്ക്; ചിത്രത്തിന്റെ റിലീസറിയിച്ച് നിവിന്‍ പോളി

നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രമാണ് ‘രാമചന്ദ്ര ബോസ് & കോ’. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹനീഫ് തന്നെയാണ് തിരക്കഥയും. നിവിന്‍ പോളിയുടെ ഓണം റിലീസ് ചിത്രമായിരിക്കും ‘രാമചന്ദ്ര ബോസ് & കോ’.ഓണത്തിനായിരിക്കും റിലീസെന്ന് അറിയിച്ച് നിവിന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത, ആര്‍ഷ തുടങ്ങിയവരും വേഷമിടുന്നു. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീതം.ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്സും പങ്കാളിയാകുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണ്‍ പ്രകാശന്‍. ലൈന്‍ പ്രൊഡ്യൂസേഴ്‌സ് സന്തോഷ് കൃഷ്ണന്‍, ഹാരിസ് ദേശം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍.

പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാമന്‍. ഗാനരചന നിര്‍വഹിക്കുന്നത് സുഹൈല്‍ കോയ. സൗണ്ട് ഡിസൈന്‍ രംഗനാഥ് രാജീവ്. മേക്കപ്പ് ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം ഡിസൈന്‍ മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍ ഷോബി പോള്‍രാജ്, ആക്ഷന്‍ ഫീനിക്‌സ് പ്രഭു, ജി മുരളി, കനല്‍ കണ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് ബിമീഷ് വരാപ്പുഴ, വിഎഫ്എക്‌സ് പ്രോമിസ്, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു, സ്റ്റില്‍സ് അരുണ്‍, പ്രശാന്ത് കെ പ്രസാദ്, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, മാര്‍ക്കറ്റിംഗ് ബിനു ബ്രിംഗ് ഫോര്‍ത്ത്, പിആര്‍ഒ ശബരി എന്നിവരാണ്

Top