പേരന്‍പിന് ശേഷം പുതിയ ചിത്രവുമായി റാം; നായകനാകാന്‍ നിവിന്‍ പോളി

മ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ പേരന്‍പിന് ശേഷം റാം സംവിധാനം ചെയുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഞ്ജലി, സൂരി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നിവിന്‍ പോളി. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം, കനകം കാമിനി കലഹം, പടവെട്ട്, ബിസ്മി സ്‌പെഷ്യല്‍ തുടങ്ങിയവയാണ് നിവിന്റെ മറ്റ് പുതിയ പ്രോജക്ടുകള്‍.

റാമിനൊപ്പം രണ്ടാമത്തെ ചിത്രമാണ് അഞ്ജലിയുടേത്. പേരന്‍പില്‍ വിജി എന്ന കഥാപാത്രമായെത്തി അഞ്ജലി ശ്രദ്ധ നേടിയിരുന്നു. ഹിന്ദി ചിത്രം പിങ്കിന്റെ തെലുങ്ക് റീമേയ്ക്ക് വക്കീല്‍ സാബിലാണ് അഞ്ജലി ഒടുവില്‍ വേഷമിട്ടത്.

 

Top