അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ മാറ്റമില്ലെന്ന് അമിത് ഷാ

amithsha

ജയ്പൂര്‍: രാമക്ഷേത്ര നിര്‍മാണമെന്ന തങ്ങളുടെ പ്രഖ്യാപിതി നിലപാടില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.
നിയമപരമായ മാര്‍ഗത്തിലായിരിക്കണം ക്ഷേത്രനിര്‍മാണമെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പരസ്പരം ധാരണയുണ്ടാക്കി നിയമപരമായ മാര്‍ഗത്തിലൂടെ ക്ഷേത്രം നിര്‍മിക്കണം – അമിത് ഷാ പറഞ്ഞു.

ജയ്പൂരില്‍ മാധ്യമപ്രവര്‍ത്തരുമായി സംസാരിക്കവെയാണ് വിഷയത്തില്‍ അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.

അടുത്തു നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു. 150 സീറ്റുകള്‍ സംസ്ഥാനത്ത് ബിജെപി നേടും. 180 സീറ്റുകളാണ് ഗുജറാത്ത് നിയമസഭയിലുള്ളത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെ മാറ്റുന്ന കാര്യം പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലില്ലെന്നും സംസ്ഥാന മുഖ്യമന്ത്രി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

Top