അയോധ്യ ഭൂമി പൂജ ; പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം ലീഗ്

പാണക്കാട്: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് കൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവനയില്‍ മുസ്ലീം ലീഗിനുള്ളില്‍ അമര്‍ഷമെന്ന് റിപ്പോര്‍ട്ട്. പ്രിയങ്കയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ നാളെ ദേശീയ ഭാരവാഹികളുടെ അടിയന്തരയോഗം മുസ്ലീം ലീഗ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പാണക്കാട് ചേരുന്ന യോഗം നിലവിലെ സാഹചര്യവും തുടര്‍നിലപാടും ചര്‍ച്ച ചെയ്യും.

ഭൂമി പൂജ ഇന്ത്യയിലെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണെന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന. സൗഹൃദത്തിനും സാഹോദര്യത്തിനുമൊപ്പം ഇന്ത്യയിലെ ദേശീയ ഐക്യത്തിന്റെ ആഘോഷമാകാന്‍ ഈ പരിപാടിക്ക് കഴിയുമെന്ന് പ്രിയങ്ക പറഞ്ഞു.

Top