ദേശീയ ഐക്യത്തിന്റെ ആഘോഷം ; അയോധ്യയിലെ ഭൂമി പൂജയെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും. അയോധ്യയിലെ ഭൂമി പൂജയെ പിന്തുണച്ചാണ് പ്രിയങ്ക എത്തിയിരിക്കുന്നത്.

ഭൂമി പൂജ ഇന്ത്യയിലെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണെന്നും സൗഹൃദത്തിനും സാഹോദര്യത്തിനുമൊപ്പം ഇന്ത്യയിലെ ദേശീയ ഐക്യത്തിന്റെ ആഘോഷമാകാന്‍ ഈ പരിപാടിക്ക് കഴിയുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക പ്രസ്താവനയില്‍ പറഞ്ഞു.

രാമന്റേയും സീതയുടെയും അനുഗ്രഹത്താല്‍ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും സാംസ്‌കാരികതയുടേയും അടിത്തറയായി മാറും. ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് രാമന്‍ എന്ന പേരിന്റെ സാരം. രാമന്‍ എല്ലാവരുടെയും ഉള്ളിലാണ്, രാമന്‍ എല്ലാവരോടൊപ്പമുണ്ട്- പ്രിയങ്ക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Top