ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള പോരാട്ടമാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ; സഞ്ജയ് പാട്ടീല്‍

BJP

ബംഗളൂരു: ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള പോരാട്ടമാണ് കര്‍ണാടക തിരഞ്ഞെടുപ്പെന്ന് ബിജെപി എംഎല്‍എ സഞ്ജയ് പാട്ടീല്‍. രാമക്ഷേത്രം വേണ്ടവര്‍ ബിജെപിക്കും ബാബ്‌റി മസ്ജിദ് വേണ്ടവര്‍ കോണ്‍ഗ്രസ്സിനും വോട്ട് ചെയ്യണമെന്നാണ് സഞ്ജയ് തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ വ്യക്തമാക്കിയത്.

ഈ തിരഞ്ഞെടുപ്പ് പുരോഗതി സംബന്ധിച്ചതല്ലെന്നും, ഇത് റോഡിനെ സംബന്ധിച്ചതോ കുടിവെള്ളത്തെ സംബന്ധിച്ചതോ അല്ലെന്നും, ഇത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ളതാണെന്നും അദ്ദേഹം പറയുന്നു. ബാബ്‌റി മസ്ജിദ് വേണമെന്നുള്ളവരും ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കണമെന്നുള്ളവരും കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശിവജി മഹാരാജിനെ ആരാധിക്കുകയും ഒപ്പം രാമക്ഷേത്രം വേണമെന്നും ലക്ഷ്മീക്ഷേത്രത്തില്‍ പൂജ ചെയ്യണമെന്നും ആഗ്രഹിക്കുകയും ചെയ്യുന്നവരാണെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യേണ്ടതാണെന്നും, ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്ന് താന്‍ ഹൃദയത്തില്‍ തൊട്ട് ഉറപ്പിച്ചു പറയുന്നുവെന്നും സഞ്ജയ് പറഞ്ഞു. രാമന്‍ ജനിച്ച മണ്ണാണ്ണിത്. എന്ത് വില കൊടുത്തും ബിജെപി അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്നും സഞ്ജയ് പാട്ടീല്‍ വ്യക്തമാക്കി.

Top