‘സത്യത്തെ ആർക്കും തടയാനാവില്ല’; ‘രാം സേതു’ ട്രെയിലർ പുറത്ത്

ക്ഷയ് കുമാർ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം രാം സേതുവിൻ്റെ ട്രെയിലർ പുറത്ത്. സീ സ്റ്റുഡിയോസിൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ട്രെയിലറിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാം സേതുവിൽ പുരാവസ്തു പഠനത്തിനായി ഒരു സംഘം പോകുന്നതും തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ചിത്രം ഈ മാസം 25ന് തീയറ്ററുകളിലെത്തും.

പൈശാചിക ശക്തികൾ ഇന്ത്യയുടെ പൈതൃകത്തെ തകർക്കുന്നതിനു മുൻപ്, നിരീശ്വരവാദിയായ പുരാവസ്തു ശാസ്ത്രജ്ഞൻ രാം സേതുവിൻ്റെ അസ്തിത്വം തെളിയിക്കുന്നു എന്നാണ് യൂട്യൂബിലെ ട്രെയിലർ ക്യാപ്ഷനിലുള്ളത്. അക്ഷയ് കുമാറിനൊപ്പം ജാക്വലിൻ ഫെർണാണ്ടസ്, സത്യ ദേവ്, നാസർ, നുസ്രത് ബറൂച്ച തുടങ്ങിയവരും സിനിമയിൽ അഭിനയിക്കും.

ലൈക്ക പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എൻ്റർടൈന്മെൻ്റ് എന്നിവർക്കൊപ്പം ആമസോൺ പ്രൈം വിഡിയോയും ചിത്രത്തിൻ്റെ നിർമാതാവാണ്. ഇത് ആദ്യമായാണ് പ്രൈം വിഡിയോ സിനിമാ നിർമാണ മേഖലയിലേക്ക് കടക്കുന്നത്. പരമാണു, തേരേ ബിൻ ലാദൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അഭിഷേക് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top