മഹാത്മാ ഗാന്ധി കണ്ട ഏക ഹിന്ദി ചിത്രം ഇതാണ്

ന്നു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനമാണ്. അദ്ദേഹം കണ്ട ഏക ഹിന്ദി ചലച്ചിത്രം രാം രാജ്യയാണെന്നാണു കരുതപ്പെടുന്നത്. 1930കളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വല്‍സാദിലേക്കുള്ള യാത്രയിലാണു വിജയ് ഭട്ട് ആദ്യമായി ഗാന്ധിജിയുമായി കൂടിക്കാഴ്ച നടത്തുന്നത്. വിജയ് ഭട്ട് സംവിധായകനാണെന്ന് അറിഞ്ഞ ഗാന്ധിജി അദ്ദേഹത്തോട് ചോദിച്ചു ‘എന്തുകൊണ്ടാണ് നിങ്ങള്‍ നര്‍സി മേത്തയെക്കുറിച്ച് സിനിമ നിര്‍മിക്കാത്തത്?’. ഇതിനു പുറകേ വിജയ് ഭട്ട് നര്‍സി മേത്തയെക്കുറിച്ച് തിരക്കഥ എഴുതാന്‍ ആരംഭിക്കുകയും 1940ല്‍ ഹിന്ദിയിലും ഗുജറാത്തിയിലും ചിത്രം റിലീസ് ചെയ്യുകയും ചെയ്തു.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതു വിഷ്ണുപന്ത് പഗ്‌നിസ് ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയായി വേഷമിട്ടത് ദുര്‍ഗാ ഖോട്ടെ. ചിത്രത്തിനു വളരെയധികം സ്വീകാര്യത ലഭിക്കുകയും ഇന്ത്യയിലൊട്ടാകെ രജത ജൂബിലി ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ചിത്രം ഗാന്ധിജിയെ കാണിക്കാന്‍ സാധിക്കാത്തതില്‍ വിജയ് ഭട്ടിന് ഏറെ വിഷമം തോന്നി. 1943ല്‍ അദ്ദേഹം സംവിധാനം ചെയ്ത രാം രാജ്യയാണു ഗാന്ധിജി ആദ്യമായി കണ്ട ഹിന്ദി ചിത്രമായി കരുതപ്പെടുന്നത്.

ജുഹുവിലെ ശാന്തികുമാര്‍ മൊറാര്‍ജിയുടെ ബംഗ്ലാവില്‍ ഗാന്ധിജി സുഖം പ്രാപിക്കുകയാണെന്ന് 1945 ല്‍ അദ്ദേഹം അറിഞ്ഞു. ഗാന്ധിജിയുടെ സെക്രട്ടറി സുശീല നായര്‍, ചിത്രം പ്രദര്‍ശിപ്പിക്കാന്‍ 40 മിനിറ്റ് മാത്രം വിജയ് ഭട്ടിന് അനുവദിച്ചു. എന്നാല്‍ ചിത്രം ആരംഭിച്ചു കഴിഞ്ഞപ്പോള്‍ 90 മിനിറ്റ് തുടര്‍ച്ചയായി അദ്ദേഹം കണ്ടു. വളരെയധികം മുഴുകിയിരുന്നാണ് അദ്ദേഹം രാം രാജ്യ കണ്ടത്. ആ ദിവസം മുഴുവന്‍ അദ്ദേഹം നിശബ്ദനായിരുന്നു. വിജയ് ഭട്ടിന്റെ ചുമലില്‍ സ്‌നേഹത്തോടെ തട്ടിക്കൊണ്ട് അഭിനന്ദനം അറിയിച്ചു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നു.

Top