ഇറാനിയന്‍ ന്യൂ ഇയര്‍ നവ്‌റോസ് ഇന്ന് ; ആശംസകളുമായി പ്രസിഡന്റും പ്രധാനമന്ത്രിയും

president-primeminister

ന്യൂഡല്‍ഹി: ഇറാനിയന്‍ ന്യൂ ഇയറായ നവ്‌റോസ് ആശംസകള്‍ നേര്‍ന്ന് പ്രസിഡന്റ് രാം നാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്രമോദിയും. എല്ലാ വര്‍ഷവും മാര്‍ച്ച് 21 നാണ് നവ്‌റോസ് ആഘോഷിക്കപ്പെടുന്നത്. വസന്തകാലത്തിന്റെ തുടക്കമായാണ് നവ്‌റോസ് ആഘോഷിക്കുന്നത്.

ആഷോഷത്തോടനുബന്ധിച്ച് എല്ലാവര്‍ക്കും ‘നവറോസ് മുബാറക് ആശംസിച്ച് കൊണ്ട് പ്രസിഡന്റ് രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. പ്രത്യേകിച്ചും ചെറിയ പാര്‍സി വിഭാഗത്തിന് ആശംസ നല്‍കാന്‍ അദ്ദേഹം മറന്നില്ല. വരും വര്‍ഷം സന്തോഷം നിറഞ്ഞതാകാനും അദ്ദേഹം ആശംസിച്ചു.

നവ്‌റോസ് ആശംസകള്‍ നേര്‍ന്ന് പാഴ്‌സി വിഭാഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തു. പാഴ്‌സി സമൂഹത്തിന് നവോറോസ് മുബാറക്കെന്നും, വരും വര്‍ഷങ്ങളില്‍ സന്തുഷ്ടി, സൗഹാര്‍ദ്ദം തുടങ്ങിയവയുണ്ടാകട്ടെയെന്നും, എല്ലാവരുടെയും സ്വപ്നങ്ങളും അഭിലാഷങ്ങളും പൂര്‍ത്തിയാകട്ടെയെന്നും മോദി ട്വീറ്റ് ചെയ്തു.

നവ്‌റോസ് പ്രധാനമായും ആഷോഷിക്കുന്നത് പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലും, മധ്യ കിഴക്കന്‍ രാജ്യങ്ങളിലുമാണ്. ഈ ദിവസത്തില്‍ അഫ്ഗാനിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഇറാഖ് തുടങ്ങി രാജ്യങ്ങളില്‍ പൊതു അവധിയാണ്. കൂടാതെ നവറോസിനോട് അനുബന്ധിച്ച് ഇറാനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 14 ദിവസത്തെ നീണ്ട അവധിയും ഉണ്ടാകുന്നതാണ്. വസന്തത്തിന്റെ തുടക്കത്തിനൊപ്പം പുതുവര്‍ഷം കൂടിയായ നവ്‌റോസ് അടയാളപ്പെടുത്തുന്നത് സമാധാനവും, ഐക്യദാര്‍ഢ്യവും, സൗഹൃദവും പ്രോത്സാഹിപ്പിക്കുക എന്നതാണ്.

Top