രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി ; നാളെ കൊച്ചിയില്‍

ramnath

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ ആദ്യ കെട്ടിടത്തിന് രാഷ്ട്രപതി തറക്കല്ലിടും.

വൈകിട്ട് ആറിന് ടാഗോര്‍ തിയേറ്ററില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന് പൗര സ്വീകരണം നല്കും.

രാത്രി കൊച്ചിയിലേയ്ക്ക് തിരിക്കുന്ന അദ്ദേഹം നാളെ ഹൈക്കോടതി വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യും.

Top