മോഹന്‍ലാല്‍ ജീത്തു ജോസഫ് ഒന്നിക്കുന്ന ചിത്രം റാം; തൃഷയുടെ ക്യാരക്ടര്‍ ലുക്ക് പുറത്ത്

ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് റാം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യ വേഷത്തില്‍ എത്തുന്നത് തെന്നിന്ത്യന്‍ താരം തൃഷയാണ്. മാത്രമല്ല ദൃശ്യത്തിനു ശേഷം മേഹന്‍ലാല്‍ -ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിലെ തൃഷയുടെ ക്യാരക്ടര്‍ ലുക്കാണിപ്പോള്‍ പുറത്ത് വിട്ടിരിന്നത്.

വന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ‘ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ദുര്‍ഗ കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജനുവരി 5 നാണ് റാമിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക.

Top