രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് ; ആര്‍.എസ്.എസ് സംഘല്‍പ് രഥയാത്ര ഇന്ന്

Mohan Bhagwat

ന്യൂഡല്‍ഹി ; അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് വേണമെന്ന ആവശ്യവുമായി ആര്‍.എസ്. എസ് നടത്തുന്ന സംഘല്‍പ് രഥയാത്ര ഇന്ന് ആരംഭിക്കും.

ഈ മാസം 9 ന് ഡല്‍ഹി രാംലീലാ മൈതാനത്താണ് സമാപനം. 10 ദിവസം കൊണ്ടാണ് യാത്ര പൂര്‍ത്തിയാക്കുക. അന്നേ ദിവസം വി.എച്ച്.പി യും രാംലീലയില്‍ റാലി നിശ്ചയിച്ചിട്ടുണ്ട്.

യാത്ര ഡല്‍ഹിയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്ന് പോകും. രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഓര്‍ഡിനന്‍സോ നീക്കം എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും തീരുമാനം നീട്ടിവെക്കുന്ന കോടതിയുടെ നിലപാട് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തതാണെന്നും ആര്‍.എസ്.എസ് വ്യക്തമാക്കി.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ തങ്ങള്‍ക്കുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ലന്ന് ബിജെപി ദേശീയാധ്യാക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വിചാരണ ജനുവരിയില്‍ തുടങ്ങുന്നതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Top