ത്രിപുരയിലേത് വിപ്ലവകരമായ വിജയമാണെന്ന് ബിജെപി നേതാവ് രാം മാധവ്

Ram Madhav

അഗര്‍ത്തല: ത്രിപുരയിലേത് വിപ്ലവകരമായ വിജയമാണെന്ന് ബിജെപി നേതാവ് രാം മാധവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും രാം മാധവ് പറഞ്ഞു. അഗര്‍ത്തലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ത്രിപുരയില്‍ 25 വര്‍ഷത്തെ സിപിഎം ഭരണത്തിനാണ് ബിജെപി അന്ത്യം കുറിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം നേരിട്ട് നേതൃത്വം കൊടുത്ത തെരഞ്ഞെടുപ്പ് പ്രചരണമായിരുന്നു ത്രിപുരയിലേത്.

Top