റാം ഗോപാൽ വര്‍മ്മയും നാഗാര്‍ജുനയും ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു

നാഗാര്‍ജുനയുടെ കരിയറിലെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായിരുന്നു റാം ഗോപാൽ വര്‍മ്മ സംവിധാനം ചെയ്ത ‘ശിവ’.

ചിത്രത്തെ തെലുങ്കാരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ നീണ്ട ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ആ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു.

ആര്‍ ജി വി തന്നെയാണ് ഈ സന്തോഷവാര്‍ത്ത തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചത്.

നാഗാര്‍ജുനയുമായി പുതിയ സിനിമയിലൂടെ വീണ്ടും കൈകാര്‍ക്കുകയാണെന്നും താന്‍ വളരെ ആകാംക്ഷയോടെയാണ് പുതിയ സിനിമയെ കാണുന്നതെന്നും എന്നാല്‍ തന്റെ പഴയ ചിത്രമായ ശിവയുടെ പ്രേമേയവുമായോ ഉള്ളടക്കവുമായോ യാതൊരു സാമ്യതയും പുതിയ ചിത്രത്തിന് ഇല്ലായെന്നും അദ്ദേഹം കുറിച്ചു.

പുതിയ ചിത്രം പക്കാ റിയലിസ്റ്റിക് മൂഡിലുള്ളതും നാഗാര്‍ജുന ഇതുവരെ ചെയ്യാത്ത വിധത്തിലുള്ള വ്യത്യസ്ത ചിത്രമായിരിക്കുമെന്നും റാം ഗോപാൽ വര്‍മ്മ അറിയിച്ചു.

Top