അണ്ടര്‍ വേള്‍ഡിന്റെ കഥ പറയാനായി രാം ഗോപാല്‍ വര്‍മ്മയുടെ D കമ്പനി

ധോലോകത്തിന്റെ കഥ പറയുന്ന നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്.അതില്‍ പലതും
പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തു.’D കമ്പനി’ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിയസിലൂടെ അധോലോകത്തിന്റെ കഥ പറയുകയാണ് രാം ഗോപാല്‍ വര്‍മ്മ.ഫേസ്ബുക്കിലൂടെയാണ് രാം ഇതിനേക്കുറിച്ച് പറഞ്ഞത്.

“ഏറെ നാളുകള്‍ക്ക് ശേഷം ഞാനും മധു മന്‍തേനയും D കമ്പനിയിലൂടെ ഒന്നിക്കുകയാണ്.മുബൈയിലെ അധോലോകത്തിന്റെ കഥയാണ് ഇതില്‍ പ്രതിഭലിക്കുന്നത്.ഏറെ നാളു കൊണ്ട് ഗ്യാങ്‌സ്‌റ്റേസും എന്‍കൗണ്ടേസും അധോലോകവുമായി ബന്ധമുള്ള സിനിമാപ്രവര്‍ത്തകരില്‍ നിന്നുമാണ് സിനിമക്കാവശ്യമായ കഥ ഞാന്‍ കണ്ടെത്തിയത് എന്ന് രാം ഗോപാല്‍ വര്‍മ്മ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.”

“സിനിമ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് മാത്രമല്ല,ദാവൂദിന്റെ ജീവചരിത്രമല്ല D കമ്പനി എന്നും രാം ഗോപാല്‍ പറഞ്ഞു. പക്ഷേ ഒരു അധോലോക നോതാവായി ഉയര്‍ന്ന് വന്ന ദാവൂദിന്റെ ജീവിതം വെബ് സീരിയസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടന്ന് രാം വ്യക്തമാക്കി.

Top