നൂറടി വീതി, 84 അടി ഉയരം: രാജ്യത്തെ ഏറ്റവും വലിയ സിനിമാ സ്‌ക്രീന്‍ ആന്ധ്രയില്‍ തുറന്നു

സിനിമാ ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവം നല്‍കാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ സ്‌ക്രീന്‍ ആന്ധ്രാപ്രദേശിലെ സൂലൂര്‍പ്പേട്ടില്‍ വി.എപ്പിക് തിയേറ്റര്‍ തുറന്നു. തമിഴ്‌നാട് അതിര്‍ത്തിയോടുചേര്‍ന്ന ചെറുപട്ടണമായ സൂലൂര്‍പ്പേട്ടയിലാണ് വി.എപ്പിക് തിയേറ്റര്‍ സ്ഥിതി ചെയ്യുന്നത്.

തികച്ചും ഡിജിറ്റല്‍ സാങ്കേതിക സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്ന സ്‌ക്രീനുകള്‍ ആസ്വാദനത്തിന് പുത്തന് അനുഭവങ്ങള്‍ പകരുന്നതാണ്.തെലുങ്ക് യുവതാരം രാംചരണാണ് തിയേറ്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്‌.പ്രഭാസ് നായകനായെത്തുന്ന സാഹോയാണ് തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന ചിത്രം.

മൂന്ന് സ്‌ക്രീനോട് കൂടിയ മള്‍ട്ടി പ്ലക്‌സാണ് ഒരുക്കിയിരിക്കുന്നത്. നൂറടി വീതിയും 84 അടി ഉയരവുമാണ് ഇതില്‍ ഒരു സ്‌ക്രീനിന്റെ വലുപ്പം. 4-കെ സംവിധാനത്തിലുള്ള സ്‌ക്രീനും ആര്‍.ജി.ബി. റേസര്‍ പ്രൊജക്ഷനും ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനങ്ങളുമാണ് തിയേറ്ററില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നൂതന സാങ്കേതിയ വിദ്യ ഉപയോഗപ്പെടുത്തി നിര്‍മിച്ച തിയറ്ററിന്റെ ടിക്കറ്റ് ചാര്‍ജ്ജ് 200 രൂപയാണ്.

Top