രാം ചരണ്‍ ചിത്രം ‘രംഗസ്ഥലം’ മലയാളം വേര്‍ഷനില്‍ ; ട്രെയ്‌ലര്‍ പുറത്തുവിട്ടു

തെലുങ്ക് സിനിമയിലെ താരപുത്രനും ഇന്ത്യ മുഴുവനും അറിയപ്പെടുന്ന നിലയിലേക്ക് ഉയര്‍ന്ന താരമാണ് രാംചരണ്‍ തേജ. താരത്തിന്റെ പുതിയ ചിത്രമാണ് തെലുങ്ക് പീരിഡ് ഡ്രാമയായി നിര്‍മ്മിച്ച രംഗസ്ഥലം.
ചിത്രത്തിന്റെ മലയാളം വേര്‍ഷന്‍ ജൂണ്‍ 21ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.

തെലുങ്ക് പതിപ്പ് മാര്‍ച്ച് 30 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. സുകുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ രാംചരണിനൊപ്പം സാമന്ത അക്കിനേനി, ആദി, ജഗപതി ബാബു, പ്രകാശ് രാജ്, അമിത് ശര്‍മ്മ, ഗൗതമി, രാജേഷ് ദിവാകര്‍, പൂജ ഹെഡ്ഹെ, നരേഷ്, അനസുയ ഭരത്വരാജ്, തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിരുന്നു. ഗ്രാമീണ പശ്ചാതലത്തിലൊരുക്കിയ സിനിമ എഴുപതാം കാലഘട്ടത്തിലെ കഥയാണ് പറയുന്നത്.

Top