രാം ചരണ്‍ ചിത്രം’രംഗസ്ഥലം 1985′ ; പുതിയ ടീസർ പുറത്തിറങ്ങി

Ram Charan

രാം ചരണിന്റെ ഏറ്റവും പുതിയ ചിത്രമായ ‘രംഗസ്ഥലം 1985’ന്റെ പുതിയ ടീസർ പുറത്തിറങ്ങി. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക സാമന്ത അക്കിനേനിയാണ്. ചിട്ടി ബാബു എന്ന കഥാപാത്രത്തെയാണ് രാം ചരണ്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

മൈത്രി മൂവീ മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനിനി, വൈ രവി ശങ്കർ, മോഹൻ ചെരുക്കുറി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ആദി പിനിസെറ്റി, ജഗപതി ബാബു എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം മാർച്ച് 30ന് പ്രദർശനത്തിനെത്തും.

Top