ചിരഞ്‍ജീവിയുടെ പുതിയ ചിത്രം ആചാര്യയിൽ രാംചരണും

തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്‍ജീവി നായകനാകുന്ന പുതിയ ചിത്രമാണ് ആചാര്യ. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിരഞ്‍ജീവിയുടെ മകൻ രാംചരണും അഭിനയിക്കുന്നതായാണ് ഇപ്പോൾ പുതിയ വാർത്ത. സിനിമയില്‍ അഭിനയിക്കുന്ന ഇരുവരുടെയും ഫസ്റ്റ് ലുക്ക് ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരിക്കുകയാണ്. സാമൂഹ്യപ്രവര്‍ത്തകനായിട്ടാണ് ചിത്രത്തില്‍ ചിരഞ്‍ജീവി അഭിനയിക്കുന്നത്. സിദ്ധ എന്നാണ് രാം ചരണിന്റെ കഥാപാത്രത്തിന്റെ പേര്.

സിനിമയില്‍ അതിഥി വേഷത്തിലല്ല രാം ചരണ്‍ എന്ന് നേരത്തെ തന്നെ ചിരഞ്‍ജീവി വ്യക്തമാക്കിയിരുന്നു. അച്ഛനും മകനും മുഴുനീള കഥാപാത്രങ്ങളായി ഒരു സിനിമയില്‍ ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. കൊവിഡ് കാരണം മുടങ്ങിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Top