രാം ചരണിനെ നായകനാക്കി പുതിയ ചിത്രവുമായി സംവിധായകൻ ശങ്കർ

രാം ചരണിനെ നായകനാക്കി സംവിധായകൻ ശങ്കർ ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ശങ്കറും, രാം ചരണും ചേർന്ന് നിർവഹിച്ചു. 2022ലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. രാം ചരണിന്റെ പതിനഞ്ചാമത്തെ ചിത്രമാണിത്. ദിൽ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്.

“ഇത് പാൻ ഇന്ത്യ പദ്ധതിയായിരിക്കും. ചരണും ശങ്കറും ഒരുമിച്ച് വരുന്നത് തീർച്ചയായും ഒരു വലിയ കാര്യമാണ്. പ്രതീക്ഷകൾ വളരെ വലുതായിരിക്കും. സിനിമാ പ്രേമികൾക്ക് ആസ്വാദ്യകരമാകുന്ന ചിത്രം നിർമ്മിക്കും. ചിത്രത്തിലെ അഭിനേതാക്കളുടെയും മറ്റും പേരുകൾ ഉടൻ വെളിപ്പെടുത്തും.” നിർമാതാവ് ദിൽ രാജു പറഞ്ഞു.

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർ‌ആർ‌ആറിലാണ് ഇപ്പോൾ രാം ചരൺ അഭിനയിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് നടന്ന ഒരു സാങ്കൽപ്പിക കഥയാണ് ആർ‌ആർ‌ആറിന്റെ പ്രമേയം. രാം ചരണിനൊപ്പം ജൂനിയർ എൻ‌ടി‌ആർ, ആലിയ ഭട്ട്, ഒലിവിയ മോറിസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top