സഭയുടെ ദേവാലയങ്ങള്‍ക്കെതിരായ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ റാലി

കോലഞ്ചേരി: ജുഡീഷ്യറിയുടെ വിശ്വാസ്യത നിലനിര്‍ത്തുക, സഭയുടെ ദേവാലയങ്ങള്‍ക്കെതിരായ ജൂലൈ 3 ലെ വിധി പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോലഞ്ചേരിയില്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിശ്വാസ പ്രഖ്യാപന റാലിയും, പൊതുസമ്മേളനവും നടത്തപ്പെട്ടു.

ബ്ലോക്ക് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച റാലി സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് പേര്‍ റാലിയില്‍ പങ്കെടുത്തു.

പൊതുസമ്മേളനം പൗലോസ് മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മാത്യൂസ് മാര്‍ ഇവാനിയോസ് മുഖ്യ പ്രഭാഷണം നടത്തി. തമ്പു തുകലന്‍, ഫാ .എല്‍ദോസ് കക്കാടന്‍ , ജോസ് സ്ലീബാ, ഫാ .എലിയാസ് കപ്പാക്കുഴി , ജെയിന്‍ മാത്യു , സക്കറിയ നല്ലില , ജോമോന്‍ പാലക്കാടന്‍ , ബൈജു മത്താറ, സിനോള്‍ വി .സാജു തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Top