പൊലീസ് നിയന്ത്രണങ്ങൾക്കെതിരെ സന്നിധാനത്ത് ഭക്തരുടെ ശരണമന്ത്ര പ്രതിഷേധം

ശബരിമല : ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന അനാവശ്യ നിയന്ത്രണങ്ങള്‍ക്കെതിരെ സന്നിധാനത്ത് ഭക്തരുടെ ശരണമന്ത്ര പ്രതിഷേധം. വലിയ നടപ്പന്തലിലാണ് പ്രതിഷേധം നടക്കുന്നത്.

മാളികപ്പുറത്ത് നിന്ന് അയ്യപ്പന്മാരെ ഇറക്കിവിട്ട പൊലീസ് നടപടിയെ തുടര്‍ന്നാണ് പ്രതിഷേധം. നൂറുകണക്കിന് ഭക്തരാണ് ശരണം വിളിച്ച് സന്നിധാനത്തിലേക്ക് പ്രതിഷേധവുമായി എത്തുന്നത്.

ഹരിവരാസനം പാടി നട അടയ്ക്കുന്നവരെ തങ്ങള്‍ ശരണം ചൊല്ലി വലിയ നടപ്പന്തലില്‍ തുടരുമെന്നാണ് ഭക്തരുടെ നിലപാട്.

നിലവില്‍ ശബരിമലയില്‍ ഭക്തര്‍ക്കെതിരെ കര്‍ശന നിയന്ത്രണങ്ങള്‍ പൊലീസ് ഉണ്ടാക്കിയിട്ടുണ്ട്.

രാത്രി 11 മണിക്ക് ശേഷം സന്നിധാനത്ത് തങ്ങാന്‍ പാടില്ല,ഭക്തര്‍ക്ക് ആഹാരം നല്‍കില്ല,നെയ്യഭിഷേകത്തില്‍ പങ്കെടുക്കാനായാലും രാത്രി മല കയറരുത് തുടങ്ങിയ നിയന്ത്രണങ്ങള്‍ ഭക്തരെ ഏറെ ആശങ്കയിലെത്തിച്ചിരുന്നു.

ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെയാണ് പൊലീസ് ഇന്ന് നിയന്ത്രണം ഏർപ്പെടുത്തിയത്. 12 മണിയ്ക്ക് ഉച്ചപൂജ കഴിഞ്ഞ് നടയടച്ചു കഴിഞ്ഞ ശേഷം നിയന്ത്രണമേർപ്പെടുത്തിയ ശേഷമാണ് പിന്നീട് ഭക്തരെ കയറ്റിവിട്ടത്.

Top