എന്‍ടിആറിന്റെ ബയോപിക്കില്‍ രാകുല്‍ പ്രീത് ശ്രീദേവിയാകുമോ?

rakul

ന്‍ടിആറിന്റെ ജീവിത പശ്ചാത്തലം ആസ്പദമാക്കി ഒരുക്കുന്ന ബയോപിക്കില്‍ നടി രാകുല്‍ പ്രിത് ശ്രീദേവിയുടെ വേഷം കൈകാര്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ശ്രീദേവിയും എന്‍ടിആറും 14 ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ വിദ്യാ ബാലന്‍ എന്‍ടിആറിന്റെ ഭാര്യയുടെ വേഷത്തിലാണ് എത്തുന്നത്.

പുതിയ റിപ്പോര്‍ട്ട് പ്രകാരം രാകുല്‍ പ്രീത് ശ്രീദേവിയുടെ വേഷത്തിനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ സമീപിച്ചിരുന്നു എന്നാണ്. എന്നാല്‍ ഡേറ്റ് സംബന്ധിച്ചാണ് ഇപ്പോഴത്തെ പ്രശ്‌നം.

രാകുലിന്റേതായി ഒരുപിടി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഡ്രീം വാരിയേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൂര്യ നായകനാകുന്ന എന്‍ജികെയിലാണ് രാകുല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ദിവാലി റിലീസായി തിയറ്ററുകളിലെത്തും.

സൂര്യയുടെ സഹോദരന്‍ കാര്‍ത്തിക്കൊപ്പവും രാകുല്‍ അഭിനയിക്കുന്നുണ്ട്. ഈ രണ്ട് ചിത്രത്തിനും പുറമെ അജയ് ദേവഗണിന്റെ ബോളിവുഡ് ചിത്രത്തിലും രാകുല്‍ വേഷമിടുന്നുണ്ട്. തമിഴ് സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കൂടിയാണ് എന്‍ടിആറിന്റെ ബയോപിക്ക്.

Top