‘ഡോക്ടര്‍ ജി’യിൽ ആയുഷ്മാന്‍ ഖുറാനയ്ക്കൊപ്പം രാകുല്‍ പ്രീത് സിംഗും

നുഭൂതി കശ്യപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ഡോക്ടര്‍ ജി’യുടെ ഭാഗമാകാൻ രാകുല്‍ പ്രീത് സിംഗും. ഡിസംബറിൽ പ്രഖ്യാപിച്ച ചിത്രത്തിൽ ആയുഷ്മാന്‍ ഖുറാന നായകനാകുമെന്ന് നേരത്തെ പുറത്തു വിട്ടിരുന്നു. ആയുഷ്മാന്‍ ഖുറാനയും രാകുല്‍ പ്രീത് സിംഗും ആദ്യമായി ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. ജംഗ്ലീ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ‘ഡോക്ടര്‍ ജി’ എന്ന ചിത്രം ക്യാമ്പസ് കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്.

ചിത്രത്തില്‍ ഡോ. ഫാത്തിമ എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയായാണ് രാകുല്‍ എത്തുന്നത്. സീനിയര്‍ വിദ്യാര്‍ഥി ഡോ. ഉദയ് ഗുപ്തയാണ് ആയുഷ്‍മാന്‍റെ കഥാപാത്രം. സുമിത് സക്സേന, വിശാല്‍ വാഗ്, സൗരഭ് ഭാരത് എന്നിവര്‍ക്കൊപ്പം അനുഭൂതി കശ്യപും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Top