എന്‍ടിആറിന്റെ ബയോപിക്കില്‍ രാകുല്‍ പ്രീത് ശ്രീദേവിയാകുന്നു

rakul

ന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ടിആറിന്റെ ബയോപിക്കില്‍ ശ്രീദേവിയായി അഭിനയിക്കാന്‍ തയ്യാറെടുത്ത് രാകുല്‍ പ്രീത് സിംഗ്. ചിത്രത്തില്‍ വിദ്യാ ബാലനാണ് എന്‍ടിആറിന്റെ ഭാര്യാവേഷത്തിലെത്തുന്നത്. നന്ദമുറി ബാലകൃഷ്ണയാണ് ചിത്രത്തില്‍ എന്‍.ടി.ആറിന്റെ വേഷത്തില്‍ എത്തുന്നത്.

രാകുലിന്റേതായി ഒരുപിടി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഡ്രീം വാരിയേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൂര്യ നായകനാകുന്ന എന്‍ജികെയിലാണ് രാകുല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ദിവാലി റിലീസായി തിയറ്ററുകളിലെത്തും.

സൂര്യയുടെ സഹോദരന്‍ കാര്‍ത്തിക്കൊപ്പവും രാകുല്‍ അഭിനയിക്കുന്നുണ്ട്. ഈ രണ്ട് ചിത്രത്തിനും പുറമെ അജയ് ദേവഗണിന്റെ ബോളിവുഡ് ചിത്രത്തിലും രാകുല്‍ വേഷമിടുന്നുണ്ട്. തമിഴ് സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കൂടിയാണ് എന്‍ടിആറിന്റെ ബയോപിക്ക്.

Top