കതന്യായകുടു; എന്‍ടിആര്‍ ബയോപിക്കില്‍ ശ്രീദേവിയായി രാകുല്‍ പ്രീത്

ന്‍ടിആറിന്റെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രമാണ് കതന്യായകുടു. കഴിഞ്ഞ ദിവസം ചിത്രത്തിലെ രാകുല്‍ പ്രീതിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. രാകുല്‍ ശ്രീദേവിയായാണ് ചിത്രത്തില്‍ വേഷമിടുന്നത്. നന്ദമുരി ബാലകൃഷ്ണയാണ് എന്‍ടിആറായി വേഷമിടുന്നത്.

റാണാ ദഗ്ഗുബാട്ടി, വിദ്യാ ബാലന്‍, പ്രകാശ് രാജ്, സുമന്ത് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. റാണാ ദഗ്ഗുബാട്ടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ വേഷത്തിലാണ് എത്തുന്നത്. 2019 ജനുവരി 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Top