രക്ഷിത് ഷെട്ടിയുടെ ‘അവന്‍ ശ്രീമന്‍ നാരായണ’ ഡിസംബര്‍ 27 ന്; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ന്നഡ സൂപ്പര്‍ സ്റ്റാര്‍ രക്ഷിത് ഷെട്ടിയെ നായകനാക്കി സച്ചിന്‍ രവി സംവിധാനം ചെയ്യുന്ന അവന്‍ ശ്രീമന്‍ നാരായണ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കര്‍ണ്ണാടകയിലെ അമരാവതി എന്ന സാങ്കല്പിക ഗ്രാമത്തില്‍ 80 കളില്‍ ജീവിച്ചിരുന്ന ഒരു പോലീസുകാരന്റെ വേഷമാണ് രക്ഷിത് ഷെട്ടി സിനിമയില്‍ അവതരിപ്പിക്കുന്നത്.

കന്നഡ കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരേ സമയം അഞ്ചു ഭാഷകളില്‍ എത്തുന്ന ചിത്രം മുളകുപാടം ഫിലിംസ് ആണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഷാന്‍വി ശ്രീവാസ്തവ, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ബാലാജി മനോഹര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എച്ച്. കെ. പ്രകാശ്, പുഷ്‌കര മല്ലികാര്‍ജ്ജുനയ്യ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രം ഡിസംബര്‍ 27 ന് തിയേറ്ററില്‍ എത്തും.

Top