rakshathikari baiju oppu released on 21st

ഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തില്‍ ബിജുമേനോന്‍ നായകനാവുന്ന ചിത്രം ‘രക്ഷാധികാരി ബൈജു ഒപ്പ്’ 21ന് തിയേറ്ററുകളിലെത്തും.

ഡാര്‍വിന്റെ പരിണാമം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച ഹന്നാ റെജി കോശിയാണ് ചിത്രത്തിലെ നായിക.

രഞ്ജന്‍ പ്രമോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്‌.

കുമ്പളം ബ്രദേഴ്‌സ് എന്ന ക്ലബിന്റെ രക്ഷാധികാരിയായ ബൈജുവിനെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ ബൈജുവിന് വീട്ടുകാര്യങ്ങളെക്കാള്‍ നാട്ടുകാര്യങ്ങളോടാണ് താത്പര്യം.

അലക്‌സാണ്ടര്‍ മാത്യു, സതീഷ് കോലം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ദീപക്, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കുന്നു.

Top