ജ്യോതിക നായികയാകുന്ന ചിത്രം ‘രാക്ഷസി’ ; ട്രെയ്‌ലര്‍ പുറത്തുവിട്ടു

ജ്യോതിക നായിയായെത്തുന്ന പുതിയ ചിത്രമാണ് ‘രാക്ഷസി’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ചിത്രം ഈ മാസം തീയേറ്ററുകളിലെത്തും. സൂര്യയുടെ പുതിയ ചിത്രം ‘എന്‍ജികെ’ തീയേറ്ററുകളിലെത്തിയ ദിനത്തില്‍ തന്നെയാണ് ജ്യോതികയുടെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയുടെ വേഷത്തിലാണ് ജ്യോതിക ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗീതാ റാണി എന്ന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായാണ് ജ്യോതിക എത്തുന്നത്. താളം തെറ്റി മുന്നേറുന്ന തല്ലിപ്പൊളിയായ സ്‌കൂളിലേക്ക് സ്‌കൂളിലേക്ക് വരുന്ന അധ്യാപിക എതിരാളികളോട് പയറ്റി മുന്നേറി സ്‌കൂളിന് നല്ല പേര് വാങ്ങിക്കൊടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന.

ഗൗതം രാജ് ആണ് രാക്ഷസിയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ജ്യോതികയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസാണ് ഈ ചിത്രം. മലയാളിയായ ഹരീഷ് പേരടി ഒരു മുഖ്യ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. രാഷ്ട്രീയക്കാരനായ കഥാപാത്രം ചിത്രത്തിലെ പ്രധാന വില്ലനാണെന്നാണ് വിവരം. ഡ്രീം വാരിയര്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് സീന്‍ റോള്‍ഡനാണ്. ഛായാഗ്രഹണം ഗോകുല്‍ ബിനോയ് നിര്‍വ്വഹിച്ചിരിക്കുന്നു.

Top