പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങിയ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഡല്‍ഹിയിലെ പശ്ചിം വിഹാറില്‍ സിവില്‍ എഞ്ചിനീയറായ 28കാരന്‍ മാനവ് ശര്‍മയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് വ്യാഴാഴ്ച സഹോദരിയ്‌ക്കൊപ്പം ബന്ധുവീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു മാനവിന്റെ കഴുത്തില്‍ പട്ടത്തിന്റെ നൂല്‍ കുരുങ്ങി കഴുത്ത് മുറിഞ്ഞത്.

ബോധരഹിതനായി ബൈക്കില്‍ നിന്നും വീണ ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കഴുത്തിന് ആഴത്തില്‍ മുറിവേറ്റതിനാല്‍ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. ചൈനീസ് പട്ടത്തിന്റെ നൂല്‍ കുരുങ്ങി പരിക്കേറ്റ എട്ടോളം ആളുകളാണ് വ്യാഴാഴ്ച ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 188 പ്രകാരം 17 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

Top