അക്ഷയ് കുമാര്‍ ചിത്രം ‘രക്ഷാബന്ധന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സംവിധായകന്‍ ആനന്ദ് എല്‍ റായിയും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രം രക്ഷാബന്ധന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഹിമാര്‍ഷു ശര്‍മയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2021 നവംബറിലാകും ചിത്രം റിലീസ് ചെയ്യുന്നത്. കേപ് ഓഫ് ഗുഡ് ഫിലിംസും കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആനന്ദ് എല്‍ റായിയുമൊത്തുള്ള അക്ഷയ് കുമാറിന്റെ രണ്ടാമത്തെ ചിത്രമാണ് രക്ഷാബന്ധന്‍. തമിഴ് നടന്‍ ധനുഷും സാറാ അലിഖാനും ഒന്നിക്കുന്ന അത്‌രംഗി രേ ആണ് മറ്റൊരു ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

ലാക്‌സിമി ബോംബ്, സൂര്യവന്‍ഷി എന്നിവയാണ് അക്ഷയ് കുമാറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Top