രക്ഷാബന്ധന്‍ ദിനത്തില്‍ വെങ്കയ്യ നായിഡുവിന് രാഖി കെട്ടിക്കൊടുത്ത് സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനാഘോഷങ്ങളുടെ ഭാഗമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഉപരാഷ്ട്രപതിഎം വെങ്കയ്യനായിഡുവിന് രാഖി കെട്ടിക്കൊടുത്തു.
രാജ്യത്ത് സാഹോദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി നമ്മള്‍ പ്രതിജ്ഞയെടുക്കണമെന്ന്‌ രക്ഷാബന്ധന്‍ സന്ദേശത്തില്‍ ഉപരാഷ്ട്രപതി പറഞ്ഞു. രക്ഷാബന്ധന്‍ ഐക്യത്തെയും അഖണ്ഡതയെയും ഊട്ടിയുറപ്പിയ്ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദു ആചാരപ്രകാരം പെണ്‍കുട്ടികള്‍ തങ്ങളുടെ സഹോദരന്മാര്‍ക്ക് രാഖി കെട്ടിക്കൊടുക്കുന്ന ചടങ്ങാണ് രക്ഷാബന്ധന്‍.സ്‌നേഹവും സന്തോഷവും എക്കാലവും നിലനില്‍ക്കണമെന്ന പ്രത്യാശയാണ് ഈ ചടങ്ങിലൂടെ ഉദ്ദേശിക്കുന്നത്.

രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും രക്ഷാബന്ധന്‍ സന്ദേശങ്ങള്‍ നല്‍കിയിരുന്നു. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനൊപ്പം രാജ്യം നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തിലൂടെ നല്‍കിയ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. പെണ്‍കുട്ടികളുടെ സുരക്ഷിതത്വവും അന്തസ്സും കാത്ത് സൂക്ഷിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദേശത്തില്‍ പറഞ്ഞു.

Top