രക്ഷാബന്ധന്റെ ഭാഗമായി പൊലീസ് സ്റ്റേഷനില്‍ വച്ച് രാഖി കെട്ടി, പൊലീസുകാര്‍ക്കെതിരെ നടപടി

നരുവാമൂട്: രക്ഷാബന്ധന്‍ ദിനത്തില്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് രാഖി കെട്ടിയ പൊലീസുകാര്‍ക്കെതിരെ നടപടി.

തിരുവനന്തപുരം നരുവാമൂട് പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇവരെ എ.ആര്‍ ക്യാപിലേക്ക് മാറ്റി.

സ്റ്റേഷനില്‍ വച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസുകാര്‍ക്ക് രാഖി കെട്ടികൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തേടുകയും നടപടിയെടുക്കുകയും ചെയ്തത്.

Top