ഞാന്‍ വിവാഹിതയായി; വരന്റെ വിവരങ്ങള്‍ പുറത്തു വിട്ട് നടി

വിവാഹിതയായെന്ന് വ്യക്തമാക്കി ഹിന്ദി സിനിമ നടിയും മോഡലുമായ രാഖി സാവന്ത് രംഗത്ത്.

റിതേഷ് എന്നയാളാണ് വരന്‍. യുകെയിലാണ് റിതേഷ്. അദ്ദേഹം യുകെയിലേക്ക് പോയി. വിസ നടപടികള്‍ നടക്കുകയാണ്. ഉടന്‍ താനും അങ്ങോട്ടും പോകും. ഇന്ത്യയില്‍ ഉള്ളപ്പോള്‍ ജോലിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. ടിവി ഷോകളും മറ്റും നിര്‍മ്മിക്കാന്‍ താല്‍പര്യമുണ്ടെന്നും രാഖി സാവന്ത് പറയുന്നു.

ഒരു ബ്രൈഡല്‍ ഷൂട്ടായിരുന്നു നടന്നത് എന്നായിരുന്നു ആദ്യം വിവാഹവാര്‍ത്ത പുറത്തുവന്നപ്പോള്‍ രാഖി സാവന്ത് പറഞ്ഞിരുന്നത്. എന്തുകൊണ്ടാണ് ഞാന്‍ വിവാഹിതയായെന്ന് ആള്‍ക്കാര്‍ പറയുന്നത് എന്ന് എനിക്ക് അറിയില്ലയെന്നും രാഖി സാവന്ത് പറഞ്ഞിരുന്നു. തുടര്‍ന്ന് താരത്തിന്റെ വിവാഹ വേഷത്തിലുള്ള ഫോട്ടോ പുറത്തു വന്നതോടെയാണ് താന്‍ വിവാഹിതയാണെന്ന വിവരം വെളിപ്പെടുത്തിയത്.

Top