രാകേഷ് ടിക്കായത്തിന്റെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം

രാജസ്ഥാന്‍: കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ വാഹനവ്യൂഹത്തിന് നേരെ അക്രമം. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ടിക്കായത്ത് ആരോപിച്ചു. വാഹനത്തിന് നേരെ വെടിവെച്ചെന്നും അദ്ദേഹം ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് നാല് പേര്‍ കസ്റ്റഡിയിലായെന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചു.

ഹര്‍സോലിയില്‍ കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ടിക്കായത്. അദ്ദഹത്തിന് നേരെ മഷിയേറുണ്ടായതായും അനുയായികള്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ടിക്കായത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ സമരം തുടരുകയാണ്.

Top