കോവിഡ് വ്യാപനത്തിന് കാരണം കര്‍ഷകരല്ല, കേന്ദ്രത്തെ വെല്ലുവിളിച്ച് രാകേഷ് ടിക്കായത്ത്

ന്യൂഡല്‍ഹി: കര്‍ഷകസമരം ആറാം മാസത്തിലേക്ക് കടക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. കൊവിഡ് വ്യാപനത്തിന് കാരണം കര്‍ഷകരാണെന്ന നുണ പ്രചരിപ്പിക്കുന്നുവെന്നും ഇത് കേന്ദ്രസര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക സമര ഭൂമികളില്‍ വാക്‌സീന്‍ നല്‍കണമെന്ന അഭ്യര്‍ത്ഥന തള്ളിയ സര്‍ക്കാരാണിത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ എത്ര കാലമായാലും ദില്ലി അതിര്‍ത്തികളില്‍ സമരം തുടരും. ചര്‍ച്ചയ്ക്ക് തയ്യാറാകാതെ വെല്ലുവിളിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഈ നിലപാട് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷക സമരത്തിനെതിരെ ബിജെപി നടത്തുന്ന രാഷ്ട്രീയ പ്രചാരണം വിലപ്പോകില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനായുള്ള തുടര്‍ സമര പരിപാടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top